Mon. Dec 23rd, 2024
കൊച്ചി:

രാജ്യത്ത് ഇന്ധന വില ദിവസവും റെക്കോർഡുകൾ തകർത്തു കുതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് വാക്സീനാണ്. വാക്സീൻ വിപണികൾക്കു നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഈ പ്രതീക്ഷയിൽ വിപണികളിലുണ്ടാകുന്ന അനുകൂല ചലനങ്ങൾ രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണയുടെ ഡിമാൻഡ് ഉയരാൻ കാരണമാകുന്നുണ്ട്. കൊവിഡിനെത്തുടർന്നുള്ള മുരടിപ്പിൽ നിന്നു ലോകം ഉണരുന്നൂ എന്ന സൂചന വിപണികളിൽ ശക്തമായുണ്ട്.

By Divya