Mon. Dec 23rd, 2024
മനാമ:

ബഹ്‌റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി
യുവതി. അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്‌ന അല്‍ അഹ്മദിനെ തേടിയാണ് ഭാഗ്യമെത്തിയത്. ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലാണ് അമ്‌ന വിജയിയായത്.

വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും ബാങ്കിന്റെ സീഫ് ഡിസ്ട്രിക്ടിലെ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. വിജയിയായ വിവരം അമ്‌നയെ ഫോണില്‍ ബന്ധപ്പെട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഫോണ്‍ കോളില്‍ സമ്മാനവിവരം അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും വലിയ സര്‍പ്രൈസാണിതെന്നും അമ്‌ന സന്തോഷം പങ്കുവെച്ചു. തീര്‍ച്ചയായും തന്റെ ജീവിതം മാറ്റിമറിക്കുന്ന വിജയമാണി.തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

By Divya