Mon. Dec 23rd, 2024
അബുദാബി:

കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹം ഏഷ്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

By Divya