Mon. Dec 23rd, 2024
13 Labourers Killed After Truck Runs Over Them Near Surat

 

സൂറത്ത്:

ഗുജറാത്തിൽ റോഡരികിൽ കിടന്നുറങ്ങിയവർക്ക് മുകളിലൂടെ ട്രക്ക് കയറി. അപകടത്തിൽ 13 പേർ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. മരിച്ചത് രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികൾ ആണെന്നും ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ട്രക്ക് ആദ്യം കരിമ്പുമായി എത്തിയ ഒരു ട്രാക്ടറിൽ ഇടിച്ച ശേഷമാണ് റോഡരികിൽ കിടന്നുറങ്ങിയവർക്ക് മുകളിലൂടെ പാഞ്ഞ്‍കയറിയതെന്നാണ് റിപ്പോർട്ട്. സൂറത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കൊസമ്പ ഗ്രാമത്തിനടുത്താണ് ദുരന്തം ഉണ്ടായത്.

https://www.youtube.com/watch?v=KNhetNgicAM

By Athira Sreekumar

Digital Journalist at Woke Malayalam