Fri. Nov 22nd, 2024
ദില്ലി:

റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം (MoRTH) അടുത്ത സാമ്പത്തിക വർഷത്തിൽ (FY22) 1.4 ട്രില്യൺ രൂപ ബജറ്റിലൂടെ വകയിരുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 40 ശതമാനം കൂടിയ തുകയാണിത്. രാജ്യത്ത് ദേശീയപാത നിർമാണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുളളതാണ് ആവശ്യം. 91,823 കോടി രൂപയാണ് മന്ത്രാലയത്തിന് കഴിഞ്ഞ സമ്പത്തിക വർഷം ബജറ്റ് വിഹിതമായി അനുവദിച്ചത്, പിന്നീട് ഇത് 1.02 ട്രില്യൺ രൂപയായി ആയി പരിഷ്കരിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ദേശീയപാത അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ (NHIDCL) എന്നിവയിലൂടെ വലിയതോതിൽ റോഡ് ​ഗതാ​ഗത രം​ഗത്ത് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് മന്ത്രാലയം.

By Divya