Sun. Dec 22nd, 2024
Ship to Kochi-port
ഇസ്താംബുൾ:

തുർക്കിയിലെ കരിങ്കടൽ തീരത്ത് ചരക്കു കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും തുർക്കി അധികൃതർ അറിയിച്ചു.
വ​ട​ക്ക​ൻ തു​ർ​ക്കി​യി​ലെ ബാർട്ടിൻ തുറമുഖത്തിന് സമീപമാണ് സംഭവം. ആ​ർ​വി എന്ന യു​ക്രെ​യ്നി​യ​ൻ ക​പ്പ​ലാ​​ണ് മു​ങ്ങി​യ​തെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.ജോർജിയയിൽനിന്ന് ബൾഗേറിയയിലേക്ക് പോകവെ മോശം കാലാവസ്ഥയാണ് അപകട കാരണമായത്. 10 യുക്രെയ്ൻ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം കപ്പലിൽ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്.

By Divya