Mon. Dec 23rd, 2024
ദില്ലി:

2025-26 ഓടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 4 ശതമാനമായി കുറയ്ക്കുന്നതിന് വരാനിരിക്കുന്ന ബജറ്റിൽ കേന്ദ്രം വ്യക്തമായ പദ്ധതി രേഖ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.അടുത്ത രണ്ട് വർഷങ്ങളിലും ധനക്കമ്മി സംബന്ധിച്ച വിപുലീകരണ നയങ്ങളുടെ ആവശ്യകതയുണ്ടാകും. ധനപരമായ ഉത്തരവാദിത്ത, ബജറ്റ് മാനേജുമെന്റ് നിയമത്തിലെ (എഫ്ആർബിഎം) ഭേദഗതികൾ പ്രകാരം ജിഡിപിയുടെ 2.5-3 ശതമാനം എന്ന മധ്യ- ദീർഘകാലലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ സർക്കാർ സജ്ജമാണെന്നാണ് ഇത് നൽകുന്ന സൂചനയെന്ന് ബിസിനസ് സ്റ്റാൻഡേർഡ്റിപ്പോർട്ട്.ധന ഏകീകരണം സംബന്ധിച്ച എൻ കെ സിംഗ് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം സർക്കാർ 2022-23 ഓടെ ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായി കുറയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഈ നിലപാടിൽ മാറ്റം ഉണ്ടായേക്കും.

By Divya