Mon. Dec 23rd, 2024
പാണ്ടിക്കാട് (മലപ്പുറം):

പോക്സോ കേസിൽ ഇരയായ പെൺകുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ 2016 മുതൽ 2020 നവംബർ വരെ 32 കേസുകളാണ് പാണ്ടിക്കാട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 20ഒാളം പേരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തതായി പാണ്ടിക്കാട് പൊലീസ് പറഞ്ഞു.2016ൽ 13 വയസുള്ളപ്പോഴാണ് പീഡനത്തിന് ഇരയായ സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 2016ലും 2017ലും പീഡനത്തിന് ഇരയായി നിർഭയ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വീണ്ടും പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടത്. എന്നാൽ, പിന്നീട് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കൗൺസലിങ് നൽകുന്നതിലും അധികൃതർക്ക് വീഴ്ച പറ്റിയതാണ് കണ്ടെത്തി.

By Divya