Wed. Jan 22nd, 2025
നന്ദിഗ്രാം:

നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന്​ ജനവിധി തേടുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മേയിലാണ്​ തിരഞ്ഞെടുപ്പ്​. തൃണമൂലിൽനിന്ന്​ ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ്​ നന്ദിഗ്രാം.ഞാൻ നന്ദിഗ്രാമിൽ മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്​ഥലമാണ്​’ –നഗരത്തിൽ നടന്ന പൊതുയോഗത്തിൽ മമത ബാനർജി പറഞ്ഞു. മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങു​ന്നതോടെ ബി ജെ പിയുമായുള്ള പോരാട്ടം ശക്തമാകും.മമത ബാനർജിയെ ബംഗാളിൽ അധികാരത്തിലെത്തിക്കുന്നതിൽ നന്ദിഗ്രാം പ്രക്ഷോഭം വലിയ പങ്ക്​ വഹിച്ചിരുന്നു. പ്രക്ഷോഭത്തിന്‍റെ മുൻനിര നായകനായിരുന്നു സ​വേന്ദു അധികാരി. ഡിസംബറിലാണ്​ തൃണമൂൽ വിട്ട്​ സുവേന്ദു അധികാരി
ബി ജെ പിയിലെത്തിയത്​.

By Divya