Mon. Dec 23rd, 2024
പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി
ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ തീർത്ഥൻ താഴ്‌വരയിൽ പുള്ളിപ്പുലിയുടെ വിചിത്രമായി ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 

ഇന്ത്യൻ ക്ലസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ രണ്ട് ക്ലിപ്പുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചകൾ ഉടലെടുത്തു.  പർവതപ്രദേശത്തെ വിനോദസഞ്ചാരികളുടെ കൂടെ ഒരു പുള്ളിപ്പുലി ചുറ്റിനടന്ന് തികച്ചും വിചിത്രമായി പെരുമാറുന്ന ഒരു വിഡിയോയും. രണ്ടാമത്തെ ക്ലിപ്പിൽ, പുള്ളിപ്പുലി ഒരു വൃദ്ധനുമായി കളികുന്നതും, മറ്റൊരാൾ ചിത്രമെടുക്കുന്നതുമാണ്. 

 പുള്ളിപ്പുലിയുടെ കളിതമാശയായി ഒരു കൂട്ടം ജനങ്ങൾ ഇതിനെ കാണുമ്പോൾ വന്യ മൃഗങ്ങളുടെ കാര്യത്തിൽ ഇത് അസാധ്യമാണ് എന്നാണ് മറ്റൊരു കൂട്ടം അഭിപ്രായപ്പെടുന്നത്. വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളായി നിലനിർത്തുന്ന പ്രവണത ഇത്തരം അസാധാരണമായ കാഴ്ചകൾക് ​​കാരണമാകും. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. 

https://youtu.be/lVjZnwD-Y5I