കണ്ണൂർ:
ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയിട്ടും തന്റെ തൊഴിൽ മറക്കാതെ കണ്ണൂർ സ്വദേശി രാജൻ. കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജനാണ് വന്നവഴി മറക്കാതെ ഇപ്പോഴും തന്റെ ടാപ്പിങ് ജോലി തുടരുന്നത്.
ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുന്ന തിരക്കിലാണ് ഇപ്പോൾ രാജൻ.
‘ബമ്പർ സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞ പിറ്റേ ദിവസം തന്നെ കടയിൽ പോയി പത്രം നോക്കി. സമ്മാനം കിട്ടിയെന്ന് അറിഞ്ഞപ്പോ അകെ തളർന്നുപോയി. നമ്മളെ പോലുള്ള പാവപ്പെട്ടവർക്ക് 12 കോടി കിട്ടുക ദൈവ അനുഗ്രഹമാണല്ലോ. സന്തോഷം അറിയിക്കാൻ വീട്ടിലേക്ക് വിളിച്ചപ്പോൾ മകൾ എടുത്തു…പക്ഷെ ആരും വിശ്വസിച്ചില്ല. മോന്റെ ഫോണിൽ നോക്കിയ ശേഷമാണ് എല്ലാരും വിശ്വസിച്ചത്’, രാജൻ പറയുന്നു.
https://www.youtube.com/watch?v=LmpFBMwTmMc