Sun. Dec 22nd, 2024
തിരുവനന്തപുരം:

സംസ്ഥാന സർക്കാർ ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറച്ചു. സ്ഥിര നിക്ഷേപത്തിനും ചെറിയ കാലത്തേക്കുള്ള നിക്ഷേപങ്ങൾക്കും പലിശ നിരക്ക് കുറച്ചു.വാണിജ്യ ബാങ്കുകൾ ഉൾപ്പടെയുളള ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചതോടെയാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കി. രണ്ട് വർഷം വരെയുളള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.40 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 8.50 ആയിരുന്നു. രണ്ട് വർഷത്തിന് മുകളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായിരിക്കും.

By Divya