Fri. Jan 24th, 2025
കോഴിക്കോട്:

മുസ്‌ലിം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച്ച മുടങ്ങിയതില്‍ വിശദീകരണവുമായി മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള.മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കുകയാണ് താന്‍ ചെയ്തതെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.സംസ്ഥാനരാഷ്ട്രീയത്തിലേക്ക് ഉടന്‍ മടങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് വെച്ച് നടത്താനിരുന്ന മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

By Divya