Mon. Dec 23rd, 2024
അഹമ്മദാബാദ്​:

യു.എസിലെ സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ സഞ്ചാരികൾ ഗുജറാത്തിലെ പ​ട്ടേൽ പ്രതിമ കാണാനെത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട്​ വർഷത്തിനുള്ളിൽ 50 ലക്ഷം പേർ സ്റ്റാച്യു ഓഫ്​ യൂണിറ്റി സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ കേവാദിയയിലേക്കുള്ള എട്ട്​ ട്രെയിനുകളുടെ ഫ്ലാഗ്​ ഓഫ്​ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. സ്റ്റാച്യു ഓഫ്​ യൂണിറ്റിയിലെത്തുന്ന സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും പുതിയ റെയിൽവേ സംവിധാനം ഉപകാരപ്പെടും. കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും പുതിയ റെയിൽവേ സംവിധാനം ഗുണകരമാവും.

By Divya