Tue. Nov 5th, 2024
compulsory confession in orthodox church supreme court issues notice to governments
ദില്ലി:

കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി എന്ന സംഘടനയാണ് ഹർജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയിൽ ഹർജി നൽകിയ ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി അംഗമല്ല.കർഷകരുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാർഷിക നിയമ ഭേദഗതിയെ ശക്തമായി പിൻതുണയ്ക്കുന്നവരാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കർഷകസംഘടനകൾ സമിതിയുമായി സഹരിക്കില്ലെന്ന തീരുമാനത്തിലാണെന്നും അതിനാൽ സമിതി പുനസംഘടിപ്പിച്ച് സ്വതന്ത്രനിലപാടുള്ളവരെ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം

By Divya