Wed. Jan 22nd, 2025

ദു​ബൈ:

ദു​ബൈ എ​ക്സ്പോ 2020 മെ​ഗാ ഇ​വ​ൻ​റി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മു​ന്നി​ൽ എ​ക്സ്പോ വി​സ്മ​യ​വാ​തി​ലു​ക​ൾ തു​റ​ക്കു​ന്നു. എ​ക്സ്പോ ന​ഗ​രി​യി​ലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ രൂപകൽപനക​ൾ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യി സു​സ്ഥി​ര​ത പ​വി​ലി​യ​നു​ക​ളാ​ണ് ജ​നു​വ​രി 22 മു​ത​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക് തു​റ​ക്കു​ന്ന​ത്.
ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന അ​ത്ഭു​ത​ങ്ങ​ളും അ​തി​ശ​യ​ങ്ങ​ളും നി​റ​ച്ച ദു​ബൈ എ​ക്സ്പോ​യു​ടെ മൂ​ന്ന് ഉ​പ തീ​മു​ക​ളി​ലൊ​ന്നാ​ണ് സു​സ്ഥി​ര​ത. പ​രി​സ്ഥി​തി​യി​ൽ മ​നു​ഷ്യ​രു​ടെ സ്വാ​ധീ​ന​ത്തെ കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി ലോ​കം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത നി​ർ​മാ​ണ​ങ്ങ​ളും ക​ലാ​ചാ​രു​ത​യും ഒ​ത്തു​ചേ​ർ​ന്നി​ട്ടു​ള്ള കാ​ഴ്ച​യാ​ണ് സു​സ്ഥി​ര​ത പ​വി​ലി​യ​നി​ൽ. ദു​ബൈ എ​ക്സ്പോ 2020 വ​രു​ന്ന ഒ​ക്ടോ​ബ​ർ മു​ത​ൽ ഒ​രു വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി ‘പ​വി​ലി​യ​ൻ​സ് പ്രീ​മി​യ​ർ’​അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ഒ​രു​ക്കു​ന്ന​ത്.

By Divya