ദില്ലി:
‘ബാഡ് ബാങ്ക്’ എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാനുള്ള ആലോചനകൾ വീണ്ടും സജീവമാകുന്നു. കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് പരമാവധി മോചനം നല്‍കാനും നിലവിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ ഫലപ്രദമായി മുതലാക്കാനുമാണ് ഇത്തരത്തിലൊരു ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ബജറ്റ് അടുത്തിരിക്കെ ബാഡ് ബാങ്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ് ഈ രംഗത്തെ വിദഗ്ധർ.