Sun. Dec 22nd, 2024
Master movie

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്ററി’ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു.’മാസ്റ്ററി’ന്റെ സംവിധായകൻ ലോകേഷ് കനകരാജ്ചി ആയിരുന്നു ചിത്രം ചോർന്ന വിവരം വെളിപ്പെടുത്തിയത്.

By Divya