റിയാദ്:
കൊവിഡ് ഭീതി കുറഞ്ഞതോടെ സൗദിയിൽ ടൂറിസം ലക്ഷ്യംവെച്ചുള്ള വൻകിട വിനോദ പദ്ധതികൾ ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി പ്രഖ്യാപിച്ചു. ‘റിയാദ് ഒയാസിസ്’ എന്ന പേരിൽ മൂന്നു മാസം നീളുന്ന വാണിജ്യ വിനോദ പരിപാടിക്ക് ഞായറാഴ്ച തുടക്കമാകും. സൗദിയുടെ വിവിധ പ്രവിശ്യകളിലും വരുംദിനങ്ങളിൽ പരിപാടികളുണ്ടാകും.ഇതോടെ പ്രതീക്ഷയിലാണ് വ്യാപാര വാണിജ്യ മേഖല. കോവിഡ് കാരണം നിർത്തിവെച്ച വൻകിട വിനോദ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ്. ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യമേളയാണ് ‘റിയാദ് ഒയാസിസ്’. മൂന്നുമാസം നീളുന്നതാണ് ഫെസ്റ്റിവൽ. രാജ്യത്തെ യുവതീയുവാക്കളുടെ സഹായത്തോടെ തുടങ്ങുന്ന പദ്ധതിയുടെ പ്രഖ്യാപനം ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി പ്രസിഡൻറ് തുർക്കി അൽശൈഖാണ് നിർവഹിച്ചത്.