Mon. Dec 23rd, 2024

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില മാത്രം. രണ്ടാം പകുതിയിൽ ജോര്‍ദാന്‍ മറിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഈസ്റ്റ് ബംഗാൾ സമനില ഗോള്‍ നേടി. 94–ാം മിനിറ്റിൽ‌ നെവില്ലെയാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്.64–ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസ് നീട്ടി നൽകിയ പന്ത് മുന്നേറ്റ താരം ജോർദാന്‍ മറി പിടിച്ചെടുക്കുകയായിരുന്നു. നെഞ്ചിൽ പന്തെടുത്ത് ഈസ്റ്റ് ബംഗാൾ ഗോളിയെ കബളിപ്പിച്ച് മറി പന്ത് വലയിലെത്തിച്ചു. രണ്ട് ഈസ്റ്റ് ബംഗാൾ താരങ്ങൾ മറിയെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജോർദാന് കാൽമുട്ടിന് പരുക്കേറ്റിട്ടുണ്ട്. പരുക്കിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

By Divya