Mon. Dec 23rd, 2024
ന്യൂദല്‍ഹി:

റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്.അര്‍ണബും പാര്‍ഥോ ദാസും നടത്തിയ ചാറ്റില്‍ കാരവനെക്കുറിച്ച് പറയുന്നുണ്ട്. കാരവന്‍ റിപബ്ലിക് ടിവിയെക്കുറിച്ച് വിശദമായി സ്റ്റോറി ചെയ്യുന്നുണ്ടെന്ന് പാര്‍ഥോ അര്‍ണബിനോട് പറയുകയും അതിനെപ്പറ്റി കൂടുതല്‍ പറയൂ എന്ന് അര്‍ണബ് പാര്‍ഥോയോട്ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഗത്തിന് മാധ്യമക്കച്ചവടത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അര്‍ണബ് പറയുന്നുണ്ട്.

By Divya