Mon. Dec 23rd, 2024
ന്യൂദല്‍ഹി:

പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് ആക്രമണവും റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ട്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളിലാണ് 2019ല്‍ ഇന്ത്യയ്ക്ക് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അര്‍ണബിന് അറിയമായിരുന്നെന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.2019 ഫെബ്രുവരി രണ്ടിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ 20 മിനുട്ടിനുള്ളില്‍ ഈ വര്‍ഷത്തെ വലിയൊരു ഏറ്റവും വലിയ ടെററിസ്റ്റ് അറ്റാക്ക് കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്നും അര്‍ണാബ് പറയുന്നുണ്ട്. ‘ഈ ആക്രമണത്തില്‍ നമ്മള്‍ വിജയിച്ചു’ എന്നും അര്‍ണാബ് പറയുന്നുണ്ട്.

By Divya