Mon. Dec 23rd, 2024
ദില്ലി:

കൊവിഡ് വ്യാപനത്തെ തുടര്‍‍ന്ന് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിവാര വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്.റിപ്പബ്ലിക്ക് ദിന പരേഡില്‍ ആരാണ് മുഖ്യാതിഥിയായി എത്തുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നല്‍കിയ മറുപടി ഇങ്ങനെ, കൊവിഡ് 19 വ്യാപനത്തിന്‍റെ ആഗോളസ്ഥിതി പരിഗണിച്ച് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനെയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ തീരുമാനം.

By Divya