Thu. Dec 19th, 2024
മലപ്പുറം:

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പ്രദേശങ്ങളില്‍ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്. മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിത പരാജയമേറ്റ പ്രദേശത്തെ ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.ജില്ലയിലെ മൂന്ന് പ്രാദേശിക കമ്മിറ്റികള്‍ ലീഗ് പിരിച്ചു വിട്ടു. നിലമ്പൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയും ആലങ്കോട് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റികളുമാണ് പിരിച്ച് വിട്ടത്.അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ കോഴിക്കോട് ജില്ലയിലും സമാനമായ രീതിയില്‍ ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തും നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

By Divya