Mon. Dec 23rd, 2024
കോഴിക്കോട്:

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എംഎല്‍എമാരും സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത് നിന്ന് മാറണമെന്ന് പാര്‍ട്ടി ഉന്നതാധികാരസമിതിയില്‍ ധാരണയായതായാണ് സൂചന.കെഎം ഷാജി, കമറുദ്ദീന്‍, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ നിലവില്‍ അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണ്. ടികെ അഹമ്മദ് കബീര്‍, പികെ അബ്ദുറബ്ബ്, അഡ്വ. ഉമ്മര്‍, സി മമ്മൂട്ടി, കെഎന്‍എ ഖാദര്‍ എന്നിവര്‍ തുടര്‍ച്ചയായി മത്സരിക്കുകയാണ്. ഇവരെ ഇത്തവണ മത്സരരംഗത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ധാരണ.

By Divya