Mon. Dec 23rd, 2024
മസ്‌കറ്റ്:

ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍ വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ വിദേശികളുടെ വിസാ സംബന്ധിച്ച കാര്യങ്ങളില്‍ ഒമാന്‍ നിരവധി ഇളവുകള്‍ നല്‍കിയിരുന്നു. നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവര്‍ക്ക് വിദേശത്ത് നിന്ന് വിസ പുതുക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വ്യോമഗതാഗതം പുനരാരംഭിച്ചതോടെ ഈ ഇളവുകള്‍ നീക്കി.

By Divya