Thu. Dec 19th, 2024

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പാക്കപ്പ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജോജി. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ. മഹേഷിന്‍റെ പ്രതികാരത്തിന് തിരക്കഥയൊരുക്കിയ ശ്യാം പുഷ്കരന്‍ തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥയൊരുക്കിയിരിക്കുന്നത്.

By Divya