Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച പാനലില്‍ നിന്ന് മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു. കര്‍ഷകരാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് ഭൂപീന്ദറിന്റെ രാജി.

By Divya