Mon. Dec 23rd, 2024

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സി’ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ കഥ ബോബി-സഞ്ജയ്‍യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ. 

കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോര്‍ട്ട്, മുകേഷ്, ശ്രീനിവാസന്‍, അലന്‍സിയര്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം.

ഛായാഗ്രഹണം ബാഹുല്‍ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്. സംഗീതം പ്രിന്‍സ് ജോര്‍ജ്. പിആര്‍ഒ വാഴൂര്‍ ജോസ്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. 

By Divya