Mon. Dec 23rd, 2024

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്‌സിന്‍ ശനിയാഴ്ച ലഭിച്ചതയി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന് ഒമാനില്ല്‍ തുടക്കമായത്. 15,907 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു.മുന്‍ഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍, 65 വയസ്സിനും അതിമുകളിലും പ്രായമുള്ള പ്രമേഹ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ ബാച്ചിലും വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

By Divya