Mon. Dec 23rd, 2024
തിരുവനന്തപുരം:

ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരികമന്ത്രി എ കെ ബാലന് അയച്ച കത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഇടത് അനുകൂലികളായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് എഴുതിയതിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്.

‘അത് വ്യക്തിപരമായി എഴുതിയ കത്താണ്. അതിനാലാണ് സെക്രട്ടറി ഇത് കാണാതിരുന്നത്. സാംസ്കാരികസമിതിയായ ചലച്ചിത്ര അക്കാദമിയിൽ മൊത്തത്തിൽ ഇടതുപക്ഷസ്വഭാവം നിലനിർത്തണമെന്ന് കരുതിയാണ് കത്ത് നൽകിയത്.’ രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് താൻ പരാമർശിച്ചിട്ടില്ലെന്നും കമൽ പറഞ്ഞു.

By Divya