Thu. Dec 19th, 2024

ദു​ബൈ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘ​ടി​പ്പി​ച്ച ലോ​ക ഹി​ന്ദി ദി​നാ​ഘോ​ഷ​ത്തി​ൽ താ​ര​മാ​യ​ത് ഹി​ന്ദി​യി​ൽ ത​ക​ർ​പ്പ​ൻ പ്ര​സം​ഗം ന​ട​ത്തി​യ ഇ​മാ​റാ​ത്തി യു​വാ​വ്. എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്താ​ക്കി​യാ​ണ് ഹി​ന്ദി ദി​നാ​ച​ര​ണ​ത്തി​ൽ ഹി​ന്ദി ഭാ​ഷ​യി​ൽ പ്ര​സം​ഗം കാ​ച്ചി സ​ദ​സ്സി​നെ വി​സ്മ​യി​പ്പി​ച്ച​ത്. ഇ​ന്ത്യ​യും യു.​എ.​ഇ​യു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളും ഇ​ഴ​യ​ടു​പ്പം പ​രാ​മ​ർ​ശി​ച്ച ബ​സ്താ​ക്കി, രാ​ജ്യ​ത്തെ മി​ക്ക അ​റ​ബി​ക​ൾ​ക്കും ഇ​പ്പോ​ൾ ഹി​ന്ദി പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​കു​മെ​ന്ന സ്ഥി​തി​യി​ലെ​ത്തി​യ​താ​യും പ്ര​സം​ഗ​ത്തി​നി​ടെ സൂ​ചി​പ്പി​ച്ചു

By Divya