Fri. Sep 19th, 2025

ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നുവെന്ന് യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍.ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍ എന്ന് യു.എ.ഇയുടെ വിദേശകാര്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം മുസ്‌ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് തുര്‍ക്കിയോട് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തുര്‍ക്കി മുസ്‌ലിം ബ്രദര്‍ഹുഡിനുളള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലെഎന്ന് ഗര്‍ഗാഷ്.

By Divya