Mon. Dec 23rd, 2024

കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദ്ദമാകാന്‍ നിര്‍ണായക മാറ്റവുമായി സാംസംഗ്. ടി വി റിമോട്ടുകളെ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനാണ് നീക്കം. ടി വി സ്ക്രീനിന്‍റെ കാര്യത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായെങ്കിലും റിമോ
ട്ടിന്‍റെ കാര്യത്തില്‍ കാര്യമായ അപ്ഗ്രേഡിംഗ് സംഭവിച്ചിട്ടില്ല. മിക്ക ബാറ്ററികളും ഇപ്പോഴും ഉപയോഗിക്കുന്നത് ട്രിപ്പിള്‍ എ ബാറ്ററികളാണ്. പ്രതീക്ഷിച്ചതിലും അധികം സമയം ബാറ്ററിയുടെ ലൈഫ് കിട്ടുന്നതാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്.

By Divya