Wed. Jan 22nd, 2025

സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളാകുന്ന കുടുംബ ചിത്രം ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ /മഹത്തായ ഭാരതീയ അടുക്കള’ ജനുവരി 15ന് റിലീസ് ചെയ്യും. കേരളത്തിൽ നിന്നുള്ള ആഗോള മലയാളം ഒടിടിപ്ലാറ്റുഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദർശനത്തിനെത്തുക. വെള്ളിത്തിരയിൽവൻ വിജയമായിരുന്ന ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയ് ക്കുശേഷം സുരാജും, നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ജിയോ ബേബി രചനയും, സംവിധാനവും നിർഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ്​ ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.

By Divya