Mon. Sep 1st, 2025

വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭയിൽ വനിതകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി കാനോൻ നിയമം പരിഷ്കരിച്ചു. കുർബാനയ്ക്കിടെ സുവിശേഷം വായിക്കാനും അൾത്താരയിൽ സഹായികളാകാനും ദിവ്യകാരുണ്യം നൽകാനും സ്ത്രീകൾക്ക് ഔദ്യോഗികമായി അനുമതി നൽകി. ഇതു നിലവിൽ പല രാജ്യങ്ങളിലും നടപ്പിലായതാണെങ്കിലും മറ്റുള്ളിടത്തും എതിർപ്പില്ലാതെ നടപ്പാക്കുന്നതിനാണ് മാർപാപ്പ ഇത് ഉൾപ്പെടുത്തി നിയമത്തിൽ മാറ്റം വരുത്തിയത്. 
എന്നാൽ പുരോഹിതർ അനുഷ്ഠിക്കുന്ന തിരുക്കർമങ്ങൾ ചെയ്യാൻ ഇവർക്ക് അനുമതിയില്ല.മുൻപു പുരുഷന്മാർക്കു മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരുന്ന ചുമതലകളായിരുന്നു ഇവ. സ്ത്രീകൾ സഭയ്ക്കു നൽകിവരുന്ന സേവനത്തിനുള്ള അംഗീകാരമായാണ് ഈ ഭേദഗതിയെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. 

By Divya