Wed. Jan 22nd, 2025

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകാതെ പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശം. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് നേതൃത്വം അറിയിച്ചത്.
കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് പക്ഷം പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. പി.സി ജോര്‍ജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.പാലായില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും നേതൃത്വം ക്ഷണിച്ചിട്ടുണ്ടെന്നും ജനപക്ഷം നേതാവ് പി.സി ജോര്‍ജ് അറിയിച്ചിരുന്നു.

By Divya