Mon. Dec 23rd, 2024

ടൂറിൻ ∙ ക്രിസ്റ്റ്യാനോ റൊണാൾ‍‍‍‍ഡോയും കൂട്ടാളികളും നേടിയ 3 ഗോളുകളുടെ മികവിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവനന്റസ് 3–1നു സാസുളോയെ തോൽപിച്ചു. 50–ാം മിനിറ്റിൽ ഡാനിലോയുടെ ഗോളിൽ യുവെ ലീഡ് നേടിയെങ്കിലും 8 മിനിറ്റിനു ശേഷം സന്ദർശകർ ഒപ്പമെത്തി. ഗ്രിഗറി ഡെഫ്രെൽ ഗോൾ നേടി. സമനിലയിലേക്കു നീണ്ട കളി തീരാൻ 8 മിനിറ്റുള്ളപ്പോൾ ആരോൺ റാംസെ, ഇൻജറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (90+2) എന്നിവരുടെ ഗോൾ വീണതോടെ യുവെയുടെ വിജയം ആധികാരികമായി. നിലവിലെ ചാംപ്യന്മാരായ യുവന്റസ് ജയത്തോടെ 4–ാം സ്ഥാനത്തെത്തി. 
ക്രിസ്റ്റ്യാനോയ്ക്കു റെക്കോർഡ് ഔദ്യോഗിക കരിയർ ഗോൾ കണക്കിൽ ഓസ്ട്രിയ– ചെക്കോസ്ലൊവാക്യ താരം ജോസഫ് ബികാന്റെ നേട്ടത്തിന് (759 ഗോൾ) ഒപ്പമെത്തിയ ക്രിസ്റ്റ്യനോ റൊണാൾഡോ ഇന്നലെ മറ്റൊരു റെക്കോർഡും പേരിലാക്കി.

By Divya