തിയറ്ററുകള്‍ നാളെ തുറക്കും; ആദ്യം ‘മാസ്റ്റര്‍’

കേരളത്തിലെ തിയറ്ററുകളില്‍ നാളെ മുതല്‍ വീണ്ടും സിനിമാക്കാലം. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന തമിഴ് ചിത്രം മാസ്റ്റര്‍ ആദ്യ റിലീസായി തിയറ്ററുകളിലെത്തും.

0
74
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കാര്‍ഷിക നിയമങ്ങള്‍ കെെകാര്യം ചെയ്യുന്ന രീതിയും കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്‍റെ സമീപനത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി എന്ന വാര്‍ത്തയാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്.

അതേസമയം, കേരളത്തിലെ തിയറ്ററുകളില്‍ നാളെ മുതല്‍ വീണ്ടും തുറക്കുമ്പോള്‍ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന തമിഴ് ചിത്രം മാസ്റ്റര്‍ ആദ്യ റിലീസായി തിയറ്ററുകളിലെത്തുമെന്ന വാര്‍ത്തയുള്‍പ്പെടെ ഉണ്ട്. തിയറ്ററുകളുടെ വിനോദ നികുതി ഈ മാസം മുതല്‍ അടുത്ത മാര്‍ച്ച് വരെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് തിയറ്റര്‍ തുറക്കാന്‍ തീരുമാനമായത്.

 

 

 

 

 

Advertisement