Fri. Nov 22nd, 2024

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. തിടുക്കം പിടിച്ച് എടുത്ത തീരുമാനമല്ല കാര്‍ഷിക നിയമമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. രണ്ട് ദശാബ്ദ കാലത്തെ ചിന്തയുടെ ഫലമാണ് നിയമങ്ങളെന്നും കേന്ദ്രം കോടതിയില്‍ അവകാശപ്പെട്ടു.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

By Divya