Wed. Jan 22nd, 2025

പത്തനംതിട്ട: രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെ സന്നിധാനത്തേക്ക് നാളെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.
ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തർ അണിനിരക്കുന്ന പതിവ് കാഴ്ചയും ഇത്തവണയില്ല. പൊലീസുകാർ അടക്കം ഘോഷയാത്രയെ അനുഗമിക്കാനാവുക പരമാവധി 130 പേർക്ക്. എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ.ന്ധം. പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണ പേടകങ്ങൾ പതിനൊന്നേ മുക്കാലിന് മാത്രമവലിയകോയിക്കൽ ക്ഷേത്രത്തിലെത്തിക്കൂ. ഉച്ചയ്ക്ക് ഒരു മണിക്ക് ഘോഷയാത്ര പുറപ്പെടും. നേരത്തേ നിശ്ചയിച്ച ഇടങ്ങളിൽ തിരുവാഭരണ പേടകം ഇറക്കുമെങ്കിലും ഭക്തർക്ക് ദർശനത്തിനുള്ള അവസരമില്ല.

By Divya