Mon. Dec 23rd, 2024

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി ചുരുങ്ങിയിട്ടും രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട ഗോളാണ് ജയമൊരുക്കിയത്. തോറ്റെങ്കിലും ജെംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്ത് തുടരും. അതേസമയം ബ്ലാസ്റ്റേഴ്‌സ് വീണ്ടും 10-ാം സ്ഥാനത്തേക്കുയര്‍ന്നു. ഇരു ടീമും 10 വീതം മത്സരം കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒന്‍പതും ജംഷഡ്‌പൂരിന് 13 ഉം പോയിന്‍റാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്‌പൂരിനെ മഞ്ഞപ്പട തോല്‍പിക്കുന്നത്

By Divya