Mon. Dec 23rd, 2024

കൊല്ലൂര്‍: മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് 81ാം പിറന്നാള്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് 48 വര്‍ഷമായി തുടര്‍ന്നു വരുന്ന ഒരു പതിവ് ഈ വര്‍ഷം യേശുദാസിന് നടത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ 48 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പം യേശുദാസ് കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ എത്തുകയും ഭജനയിരിക്കുകയും ചെയ്യാറുണ്ട്.എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ക്ഷേത്രത്തില്‍ എത്താന്‍ യേശുദാസിന് സാധിക്കില്ല. നിലവില്‍ യു.എസിലാണ് യേശുദാസ് ഉള്ളത്

By Divya