Mon. Dec 23rd, 2024

ഉമ്മുൽഖുവൈൻ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല കോവിഡ്19 വാക്സീൻ സ്വീകരിച്ചു. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഇത് ഉൗർജം പകരുമെന്നാണ് പ്രതീക്ഷ.
അതേസമയം, രാജ്യത്ത് ഇതുവരെ 10 ലക്ഷം പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 78,793 ഡോസുകൾ നൽകിയതായി ദേശീയ അടിയന്തര നിവാരണ അതോറിറ്റി അറിയിച്ചു

By Divya