Mon. Dec 23rd, 2024

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, എം.എന്‍.എസ് മേധാവി രാജ് താക്കറെ എന്നിവരുടെ സുരക്ഷ സംവിധാനങ്ങള്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാഷ്ട്രീയമായി തങ്ങളെ വേട്ടയാടുകയാണെന്നാരോപിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
വി.ഐ.പികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങളെപ്പറ്റി ഇടയ്ക്കിടെ അവലോകനം നടത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

By Divya