Mon. Dec 23rd, 2024

ദില്ലി: പാര്‍ബതി കോള്‍ഡാം ട്രാന്‍സ്മിഷന്‍ കമ്പനിയിലെ മുഴുവന്‍ ഓഹരിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വിറ്റു. 74 ശതമാനം ഓഹരിയാണ് കമ്പനിയില്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്കുണ്ടായിരുന്നത്. എന്റര്‍പ്രൈസസ് മൂല്യമായ 900 കോടി രൂപയ്ക്കാണ് ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് കമ്പനിയുടെ ഓഹരികള്‍ വിറ്റഴിച്ചത്.
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായുളള (പി ജി സി എൽ) സംയുക്ത സംരംഭത്തിൽ ഹിമാചൽ പ്രദേശിലും പഞ്ചാബിലും സ്ഥിതിചെയ്യുന്ന പാർബതി കോൾഡാം ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിൽ (പി കെ ടി സി എൽ) 74 ശതമാനം ഓഹരി റിലയൻസ് ഇൻഫ്രയുടെ ഉടമസ്ഥതയിലായിരുന്നു.
2020 നവംബറിൽ പ്രഖ്യാപിച്ച കരാർ പ്രകാരം ഇപ്പോൾ പി കെ ടി സി എല്ലിന്റെ ഓഹരികൾ കൈമാറ്റം ചെയ്യുകയും വിൽപന പരിഗണന സ്വീകരിക്കുകയും ചെയ്തതോടെ നടപടികൾ പൂർത്തിയായതായി കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
 

By Divya