Thu. Jan 23rd, 2025

പുതുച്ചേരി∙ ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. കിരൺ ബേദിയുടെ ഔദ്യോഗിക വസതിക്കു സമീപം റോഡിലാണ് പുതുച്ചേരി മുഖ്യമന്ത്രി സമരം ചെയ്യുന്നത്. മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതുച്ചേരിയിലെ രണ്ട് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നത്.
പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കിരൺ ബേദിയുടെ വസതിയിൽനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണു പ്രതിഷേധം നടക്കുന്നത്. പുതുച്ചേരി കോൺഗ്രസ് അധ്യക്ഷൻ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ തുടങ്ങിയവരും സിപിഎം, സിപിഐ നേതാക്കളും മുഖ്യമന്ത്രിക്കു പിന്തുണയുമായെത്തി.

By Divya