Sat. Jan 18th, 2025

ദുബായ് ∙ കോവിഡ്19  സാഹചര്യത്തിലും ദുബായ് അതിന്റെ  പ്രതാപം  വീണ്ടെടുക്കുന്നു. ഇതുസംബന്ധമായ കണക്ക് ദുബായ് എമിഗ്രേഷൻ അധികൃതർ(ജിഡിആർഎഫ്എ) പുറത്തുവിട്ടു.  2020 ൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലേറെ  പേരാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൗണ്ടർ വഴി  17,889,183 ജനങ്ങളും സ്മാർട് ഗേറ്റിലുടെ 1,706,619 പേരുമാണ് യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി
കോവിഡ് 19 -ന്റെ  “അസാധാരണ  സാഹചര്യങ്ങളെ നേരിടാനും എയർപോർട്ടിലുടെയുള്ള  സുരക്ഷിതമായ യാത്രയ്ക്കും ജിഡിആർഎഫ്എ പ്രത്യേക സ്മാർട്ട് പദ്ധതി തന്നെ ആവിഷ്കരിച്ചിരുന്നു.

By Divya