Wed. Jan 22nd, 2025

കർഷക സമരത്തെ പിന്തുണച്ചും കാർഷിക  നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അടുത്ത വെള്ളിയാഴ്ച  കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. കിസാൻ അധികാർ ദിവസമായി  ആചരിക്കുന്ന അന്ന് രാജ്ഭവനുകൾ ഉപരോധിക്കും. സമൂഹ മാധ്യമങ്ങളിലൂടെയും  പ്രചാരണം നടത്തും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന  ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടേയും യോഗത്തിലാണ് തീരുമാനം. ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും കോൺഗ്രസ് ഉയർത്തും

By Divya