Mon. Jul 21st, 2025

കോവിഡ് നെഗറ്റീവായതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് വി.എം.സുധീരന്റെ കുറിപ്പ്. സദാ സേവന സന്നദ്ധരായ നഴ്സുമാര്‍ക്കും ഡോക്ടർമാർക്കും കാന്റീൻ ജീവനക്കാർക്കും നന്ദി പറയുന്നതോടൊപ്പമാണ് ആരോഗ്യമന്ത്രിയെയും സുധീരൻ പ്രശംസിച്ചത്. കോവിഡ് പോസിറ്റീവ് ആയി എന്നറിഞ്ഞ് അരമണിക്കൂറിനകം തന്നെ മന്ത്രി ശൈലജ ടീച്ചർ ഫോണിൽ വിളിച്ചെന്നും മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ സ്നേഹാദരങ്ങൾ അറിയിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

By Divya